Map Graph

സാന്താ മോണിക്ക

സാന്താ മോണിക്ക, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, ലോസ് ആഞ്ചലസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ബീച്ച്ഫ്രണ്ട് നഗരമാണ്. സാന്താ മോണിക്ക ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ഈ നഗരത്തൻറെ മൂന്നു വശങ്ങളും ലോസ് ആഞ്ചലസ് നഗരത്താൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. വടക്കുഭാഗത്ത് പസഫിക് പാലിസാഡെസ് തീരപ്രദേശവും, വടക്കുകിഴക്ക് ബ്രെൻറ്‍വുഡ് നഗരവും പടിഞ്ഞാറൻ ലോസ് ആഞ്ചെലസ് കിഴക്കും, തെക്കുകിഴക്ക് മാർ വിസ്തയും തെക്ക് വെസീസ് നഗരവുമാണ് ഇതിൻറെ അതിരുകൾ. യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ചുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 2010 ൽ 89,736 ആയിരുന്നു.

Read article
പ്രമാണം:Ocean_Avenue.jpgപ്രമാണം:Seal_of_Santa_Monica,_California.pngപ്രമാണം:LA_County_Incorporated_Areas_Santa_Monica_highlighted.svgപ്രമാണം:Usa_edcp_relief_location_map.png